പാര്‍ട്ടി ആ അവാര്‍ഡ് വാങ്ങേണ്ടെന്ന് പറഞ്ഞിരുന്നില്ല.അവാര്‍ഡിന് അര്‍ഹരായ നാലുപേരില്‍ ഒരാളായി എന്നെ തിരഞ്ഞെടുത്തുവെന്ന് കത്ത് വന്നിരുന്നു.ഈ വിവരം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വാങ്ങുന്നതില്‍ എന്താണ് തെറ്റെന്നാണ് ആദ്യം പ്രതികരിച്ചത്.എന്നാല്‍ ഞാന്‍ അതേക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കിയപ്പോള്‍ ഒട്ടേറെ കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ചയാളുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി.
എന്നാല്‍ വലിയതോതില്‍ സേവനപ്രവര്‍ത്തനങ്ങളും മാഗ്സസേ നടത്തിയിട്ടുണ്ട്.ഈ ബഹുമതിയെ രണ്ടാം നോബല്‍ എന്നു വിശേഷിപ്പിക്കാറുമുണ്ട്.മാഗ്സാസെ മുമ്പ് നേടിയിട്ടുള്ളവരെല്ലാം വലിയ സംഭാവനകള്‍
നല്കിയവരുമായിരുന്നു.കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായ ഒരാളുടെ പേരിലുള്ള ഒരു ബഹുമതി ടീച്ചറെന്തിനു വാങ്ങിയെന്ന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ ഞാനെന്തു മറുപടി പറയും.ഞാന്‍ വീട്ടുകാരുമായും ചര്‍ച്ച ചെയ്തു.ശൈലജയുടെ ഇഷ്ടം പോലെ തീരുമാനിക്കാനാണ് പാര്‍ട്ടിയും പറഞ്ഞത്.ഒടുവില്‍ ഞാന്‍ തന്നെയാണ് ആ തീരുമാനം കൈക്കൊണ്ടത്.അവാര്‍ഡിന് എന്നെ പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗമെന്ന നിലയില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ പ്രയാസമാണെന്നും ഞാനവരെ കത്തെഴുതി അറിയിച്ചു.
ഉദ്ദേശശുദ്ധിയെ മാനിക്കുന്നതായി അവാര്‍ഡ് സമിതി എനിക്ക് മറുപടി അയക്കുകയും ചെയ്തു.മാഗ്സസേ അവാര്‍ഡ് സ്വീകരിക്കുന്നതിന് പാര്‍ടി കേന്ദ്രനേതൃത്വം അനുകൂലവും സംസ്ഥാന നേതൃത്വം എതിരുമായിരുന്നുവെന്ന പ്രചാരണം തെറ്റായിരുന്നുവെന്നും ശൈലജ ചൂണ്ടിക്കാട്ടി.പാര്‍ട്ടിക്കുള്ളിലെ ചിലരുടെ അസംതൃപ്തിയും കാരണമല്ലേയെന്ന ചോദ്യത്തിന് ഒരിക്കലുമല്ലെന്നായിരുന്നു മറുപടി.അഭിമുഖം യൂ ട്യൂബില്‍ ലഭ്യമാണ്.