കാസർ​കോട് ഭക്ഷ്യവിഷബാധ: ഷവർമ കഴിച്ച മൂന്ന് പേര്‍ ആശുപത്രിയില്‍

കാസർകോട്: ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയേറ്റ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ സൂക്ഷ്‌മമായി നിരീക്ഷിക്കാനും സംഭവത്തില്‍ വിശദമായ പരിശോധന നടത്താനും അഞ്ചംഗ മെഡിക്കല്‍ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടക്കമുള്ളവരാണ് സംഘത്തിലുള്ളത്.

കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച് ഒരു വിദ്യാർത്ഥി ഇന്നലെ മരിച്ചിരുന്നു. കരിവെള്ളൂർ പെരളത്തെ ഇവി പ്രസന്നയുടെയും പരേതനായ സി പി നാരായണന്റെയും ഏകമകൾ ദേവനന്ദ (16) ആണ് മരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഐഡിയല്‍ ഫുഡ് പോയന്റിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കട ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബദരിയ ചിക്കന്‍ സെന്ററാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചത്. ലെസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാണ് നടപടി. ചെറുവത്തൂരിലെ മുഴുവന്‍ ഷവര്‍മ കടകളിലും കോഴിക്കടയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *