സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍. സമരത്തിന്റെ ഭാഗമായി വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങള്‍, ഇ-സഞ്ജീവനി എന്നിവ ബഹിഷ്‌കരിക്കാന്‍ തീരുമാനമായി. ശമ്പള വര്‍ധന, അലവന്‍സ്, പ്രമോഷന്‍ എന്നിവയില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല എന്നാണ് ആരോപണം. രോഗ പരിചരണത്തെ ബാധിക്കാതെയുള്ള നിസ്സഹകരണ സമരമാണ് നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്ന് മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഡോക്ടര്‍മാര്‍ നില്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജുമായി നടത്തിയ ചര്‍ച്ച നടത്തിയിരുന്നു. അന്ന് ആരോഗ്യമന്ത്രി ഡോക്ടര്‍മാര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പുകള്‍ ഈ പാലിക്കാത്തതിനെത്തുടര്‍ന്നാണ് സമരത്തിലേക്ക് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *