തിരുവനന്തപുരത്ത് ശക്തമായ മഴയും കാറ്റും.മരങ്ങള്‍ വീണു. പലയിടത്തും ഗതാഗതം തടസപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും

തിരുവനന്തപുരം: വേനല്‍ച്ചൂടിനിടയില്‍ തിരുവനന്തപുരത്ത് ശക്തമായ മഴ. മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.

40 കിലോ മീറ്റര്‍ വേഗതയുള്ള കാറ്റാണ് തലസ്ഥാന നഗരിയില്‍ വീശിയടിക്കുന്നത്. കാറ്റിനെ തുടര്‍ന്ന് പലയിടറങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. മഴയെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വരുന്ന മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ, കാറ്റ് എന്നിവ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ഏപ്രില്‍ ആറിന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു. അരുവിക്കര ഡാമിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ അടച്ചിട്ടിരിക്കുകയാണെന്നും വൈകീട്ടോടെ് രണ്ടാമത്തെ ഷട്ടര്‍ 20 സെ.മീറ്റര്‍ ഉയര്‍ത്തമെന്നും സമീപപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *