തിരുവനന്തപുരം: ജസ്റ്റ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും നിലയ്ക്കുന്നില്ല. ഇത്രയും ഗുരുതര ആരോപണമുള്ള പഠന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ രണ്ട് സംസ്ഥാന മന്ത്രിമാരും ഒരു കേന്ദ്ര സഹമന്ത്രിയും രാജിക്കൊരുങ്ങുന്നു. രണ്ടാം പിണറായി മന്ത്രി സഭയിലെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എന്നിവരാണ് രാജിക്കൊരുങ്ങുന്നത്. പോക്സോ കേസടക്കമുള്ള ഗുരുതര കണ്ടെത്തലുകളടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിയതാണ് സജി ചെറിയാന് പുറത്തേക്ക് വഴിയൊരുങ്ങുന്നത്. ഗുരുതരമായ സ്ത്രീപീഠന കണ്ടെത്തലുകളടങ്ങിയ റിപ്പോര്‍ട്ട് പൂഴ്ത്തുകയും ഭാഗികമായി പ്രസിദ്ധീകരിക്കുകയും സ്വമേധയാ കേസെടുക്കേണ്ട സംഭവങ്ങള്‍ ലാഘവത്തോടെ പ്രതികരിച്ചതും സജിചെറിയാന് തിരിച്ചടിയായി. ഇത് സത്യപ്രതിഞ്ജാ ലംഘനമാണെന്നാണ് ആരോപണം.
മാത്രമല്ല റിപ്പോര്‍ട്ട് പുറത്ത് വന്നതുമുതല്‍ ചലചിത്രപ്രവര്ത്തകരെ ന്യായീകരിക്കുന്ന വാദങ്ങളാണ് മന്ത്രി നടത്തിയത്. ഇതിനിടെ തിരുവനന്തപുരം സ്വദേശിയായ പൊതു പ്രവര്ത്തകന് പായച്ചിറ നവാസ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തതോടെ ഹൈക്കോടതി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണഭാഗം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല എന്തിനാണ് നാലരവര്‍ഷം റിപ്പോര്‍ട്ട് പുറത്ത് വിടാത്തതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ആരായുകയും റിപ്പോര്ട്ടിന്മേല് നടപടിയെടുക്കാനല്ലെങ്കില് പിന്നെ ഈ കമ്മിറ്റിയുടെ പ്രാധാന്യമെന്തെന്ന് വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ പരുങ്ങലിലായ മന്ത്രി സജിചെറിയാന് ന്യായീകരണവുമായി രംഗത്ത് വന്നെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ധനകാര്യമന്ത്രിയുമായ കെ.എന്‍ ബാലഗോപാല്‍ മന്ത്രിയെ എതിര്‍ത്ത് രംഗത്തെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ മൂര്ദ്ദന്നതയില് എത്തിച്ചു.
മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അടിയന്തരമായി മുഖ്യമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. മാത്രമല്ല ബംഗാളി നടി നടന് രഞ്ജിത്തിന് നേരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ന്യായീകരിക്കാന്‍ മന്ത്രി സജി ചെറിയാന് ശ്രമിക്കുകകൂടി ചെയ്തതോടെ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പൊതുസമൂഹവും ചലചിത്രമേഖലയിലെ തന്നെ നടിമാരും രംഗത്തെത്തി. ഇത് സര്‍ക്കാരിനും പാര്‍ട്ടിക്കും കൂടുതല്‍ ക്ഷീണമാകുമെന്ന് കണ്ടതോടെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ സിപിഎം തീരുമാനിക്കുന്നത്.
ചലചിത്ര മേഖലയില്‍ നിന്നുള്ള മന്ത്രി കെ ബി ഗണേഷ്കുമാറിനും മുകേഷ് എംഎന്എക്കുമെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത് ഉള്പ്പട്ടുണ്ടെങ്കിലോ അതുമല്ലെങ്കില്‍ സംവിധായന് രഞ്ജിത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ പോലെ ഇരുവര്‍ക്കുമെതിരെ വന്നാലും ഇരുവരും പ്രതികൂട്ടിലാകും. കോടതി വിമര്‍ശനം കൂടി ഉണ്ടായാല്‍ പിന്നെ ഇരുവര്‍ക്കും രാജിവെയ്ക്കാതെ നിവര്‍ത്തിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ ശേഷിക്കെ പ്രതിശ്ചായ കാക്കേണ്ടത് സര്‍ക്കാരിന് മുഖ്യമാണ്. മാത്രമല്ല സര്‍ക്കാര്‍ ഇവരെ സംരക്ഷിക്കുക കൂടി ചെയ്താന്‍ സ്ത്രീകളുടെ അടക്കം പ്രതിഷേങ്ങള്‍ക്ക് കാരണമാകുമെന്ന ഭയവും എല്‍.ഡി.എഫ് സര്‍ക്കാരിനുണ്ട്. ഇന്ത്യന്‍ സനിമാ രംഗത്തുണ്ടായ ആദ്യ പഠന റിപ്പോര്‍ട്ടാണ് കേരളത്തിലേത്.
ഇതിനെ ഗൗരവത്തോടെയാണ് നരേന്ദ്രമോദി ഭരണകൂടം നോക്കി കാണുന്നത്. എന്നാല്‍ ചലചിത്ര നായകനും സൂപ്പര്‍ സ്റ്റാറുമായ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്ത് വന്നത് ഞെട്ടലോടെയാണ് കേന്ദ്രഭരണകൂടം കണ്ടത്. കേന്ദ്ര വനിതാകമ്മീഷനെയടക്കം ഇടപെടുവിക്കാനുള്ള ശ്രമങ്ങള്‍ നടക്കവേയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സുരേഷ് ഗോപി സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്ത് വന്നത്. റിപ്പോര്‍ട്ട് ആദരിക്കപ്പെടേണ്ടതാണെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞതാണ് വിമര്‍ശനത്തിനിടയാക്കിയത്.
സുരേഷ് ഗോപിയുടെ നിലപാട് സിനമാരംഗത്ത് ആശങ്കയും സംശയവും ഉണ്ടാക്കി. സുരേഷ് ഗോപിയെ പോലൊരാളില്‍ നിന്ന് വരേണ്ടതല്ല ഇത്തരം നിലപാടുകളെന്നും എതിര്‍ക്കപ്പെടേണ്ടത് ആരെയായാലും എതിര്‍ക്കണമെന്നും അഭിപ്രായമുയര്‍ന്നു.
കേസ് സുപ്രീം കോടതിയിലെത്തിയാല്‍ കേന്ദ്ര സര്‍ക്കാരും കക്ഷിചേരാന്‍ സാധ്യതയുള്ളതിനാല്‍ സുരേഷ്ഗോപിയുടെ നീക്കങ്ങള്‍ സര്‍ക്കാരിന് തലവേദനയാകുമോ എന്ന ഭയവും ബിജെപി നേതൃത്വത്തിനുണ്ട്. മാത്രമല്ല തനിക്ക് സിനിമായണ് വലുതെന്നും സിനിമ ചെയ്യുന്നതിനായി മന്ത്രി സ്ഥാനം തന്നെ വേണ്ടെന്ന് വയെക്കുമെന്നു സുരേഷ് ഗോപി പറഞ്ഞതും മന്ത്രി സ്ഥാനം പോയാല്‍ രക്ഷപ്പെട്ടെന്ന് പൊതുവേദിയില്‍ പറഞ്ഞതിനും ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്.