തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ വെളിപ്പെടുത്തലുമായി നടി ഷക്കീല. നടി രൂപശ്രീയുടെ വാതിലില്‍ മുട്ടുന്നത് നേരിട്ടുകണ്ടിട്ടുണ്ടെന്നും അവരെ രക്ഷിച്ചത് താനാണെന്നും ഷക്കീല തുറന്നുപറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രു സിനിമ, പേരറിയില്ല. ആ സിനിമയില്‍ കലാഭവന്‍ മണി ഉണ്ടായിരുന്നു. ഒരു വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. രൂപശ്രീയായിരുന്നു നായിക. അവളുടെ ഓപ്പോസിറ്റ് മുറിയിലായിരുന്നു ഞാന്‍. അവര്‍ എന്റെയടുത്ത് ഒരു ഹായ് പോലും പറയില്ല. ഞാനും എന്റെ അനിയനും മേക്കപ്പ് മാനുമൊക്കെ ചീട്ടുകളിക്കുകയായിരുന്നു, രാത്രി. പന്ത്രണ്ട്, പന്ത്രണ്ടരയായപ്പോള്‍ ആരോ വാതിലിന് മുട്ടുന്നു, എടീ വെളിയില്‍ വാടി എന്നും പറഞ്ഞാണ് മുട്ടുന്നത്. ഞങ്ങള്‍ വാതില്‍ തുറന്നു. രൂപശ്രീയുടെ വാതിലിലാണ് മുട്ടുന്നത്.
ഞാന്‍ അയാളോട് പോകാന്‍ പറഞ്ഞു. നീ ആരാടി, നീ ഇതില്‍ വരരുതെന്ന് അയാള്‍. അവസാനം ദേഷ്യത്തില്‍ അയാള്‍ പോയി. ഞങ്ങള്‍ ഗസ്റ്റ് ഹൗസ് മുഴുവന്‍ ലോക്ക് ചെയ്തു.അമേരിക്കന്‍ അച്ചായന്‍ എന്നൊരാള്‍ അവിടെ ഉണ്ടായിരുന്നു. നല്ലൊരു അങ്കില്‍. ഞാന്‍ അച്ചായനോട് അതിരാവിലെ ഈ കുട്ടിയെ ഇവിടെ നിന്ന് രക്ഷിക്കണമെന്ന് പറഞ്ഞു. ഞങ്ങള്‍ ആ കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ വിട്ടു. ഈ കുട്ടിയുടെ ഭാഗം ഷൂട്ടിംഗ് കഴിഞ്ഞതാണ്. അതുകൊണ്ടാണ് അവര്‍ ഇവളെ ശല്യം ചെയ്തത്.
നടിമാരായ രേഷ്മയേയും മറിയയേയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി. അന്നും താനായിരുന്നു രക്ഷിച്ചത്. അതേസമയം, മീടു ആരോപണങ്ങളോട് വിയോജിപ്പുണ്ടെന്നും അവര്‍ വ്യക്തമാക്കി. അപ്പോള്‍ തന്നെ ചെരിപ്പെടുത്ത് അടിക്കുകയാണ് വേണ്ടതെന്ന് നടി കൂട്ടിച്ചേര്‍ത്തു. എല്ലാ ഭാഷയിലും ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. മലയാള സിനിമയില്‍ അന്നും ഇന്നും പവര്‍ ഗ്രൂപ്പുണ്ട്. ‘അവര്‍ തന്നെയാണ് ഇപ്പോഴും സിനിമ ഭരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും അല്ലാതെ വേറെ ആരാണ് പവര്‍ ഗ്രൂപ്പ്. മുകേഷ് ഉണ്ട്, അവര്‍ ഉണ്ട് ഇവര്‍ ഉണ്ട് എല്ലാവരും ഉണ്ട്. പക്ഷേ മെയിന്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണ്.’- ഷക്കീല പറഞ്ഞു.