എന്‍ എം വിജയന്റെ ആത്മഹത്യ കേസില്‍ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഐസി ബാലകൃഷ്ണന് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. കോടതി വിധിപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് എംഎല്‍എയെ ജാമ്യത്തില്‍ വിട്ടത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യല്‍ ഇതോടെ പൂര്‍ത്തിയായി. ഇന്നലെ ഐസി ബാലകൃഷ്ണന്റെ കേണിച്ചിറയിലെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ആത്മഹത്യ പ്രേരണ കേസിലെ ഒന്നാം പ്രതിയാണ് ഐസി ബാലകൃഷ്ണന്. രണ്ടും മൂന്നും പ്രതികളായ എന്‍ഡി അപ്പച്ചന്, കെ കെ ഗോപിനാഥന് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനിടെ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.