വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജാമ്യമില്ല

കൊച്ചി; പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ബന്ധു കൂടിയായ പ്രതി തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രിയരഞ്ജന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളി. നവംബര്‍ ഒന്നിനു വിചാരണ തുടങ്ങുന്നതു കണക്കിലെടുത്താണു ജസ്റ്റിസ് സോഫി തോമസിന്റെ നടപടി.
പത്തുമാസം ജയിലിലാണെന്നും അന്തിമ റിപ്പോര്‍ട്ട് നല്കി മാസങ്ങള്‍ ആയിട്ടും വിചാരണ നീളുകയാണെന്നും കാണിച്ചാണ് വീണ്ടും ജാമ്യം തേടിയത് എന്നാല്‍ വിചാരണയ്ക്കു തീയതി നിഷേധിച്ച സാഹചര്യത്തില്‍ പ്രധാന സാക്ഷികളുടെ തെളിവെടുപ്പ് കഴിയുന്നതുവരെ പ്രതി കാത്തിരുന്നേ മതിയാകൂ എന്ന് കോടതി വ്യക്തമാക്കി നവംബറില്‍ വിചാരണ ആരംഭിക്കും മുമ്പ് വിദേശത്തായിരുന്നു പ്രതി നാടുവിടാന്‍ സാധ്യത ഉണ്ടെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും,പ്രോസിക്യൂഷന് ഉന്നയിച്ച വാദങ്ങള്‍ കൂടി കണക്കിലെടുത്താണു കോടതിയുടെ നടപടി
2023 ഓഗസ്റ്റ് 30ന് വൈകിട്ട് 5ന് ആദിശേഖര്‍ എന്ന വിദ്യാര്‍ത്ഥി സൈക്കിളില്‍ കയറുന്നതിനിടെ പ്രതി പിന്നില്‍ നിന്നു കാര്‍ ഇടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.ക്ഷേത്ര മതിലിനരികില്‍ പ്രതി മൂത്രം ഒഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതില്‍ പ്രതിക്കു വിരോധമുണ്ടായിരുന്നുവെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ മൊഴി നല്‍കിയിരുന്നു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശത്തു ജോലിചെയ്യുന്ന ഭാര്യയുമായി ഫോണില്‍ സംസാരിച്ച് കാര്‍ എടുത്തപ്പോള്‍ വിദ്യാര്‍ത്ഥി സഞ്ചരിച്ച സൈക്കിളില്‍ ഇടിക്കുകയായിരുന്നുവെന്നാണു ഹര്‍ജിക്കാരന്റെ വാദം ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് കുട്ടിയുടെ അമ്മ കക്ഷി ചേര്‍ന്നിരുന്നു