വലിയ വരുമാനത്തിന് അനുസരിച്ചുള്ള ആദായ നികുതി യൂട്യൂബര്‍മാര്‍ അടക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഐ.ടിയുടെ പരിശോധന. നടിയും അവതാരികയുമായ പേളി മാണി, സുജിത് ഭക്തന്, ഫിഷിങ് ഫ്രീക്ക് സെബിന്, സജു മുഹമ്മദ് എന്നിവരുടെ വീടുകളില്‍ പരിശോധന നടക്കുന്നതായാണ് വിവരം.
ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡ്. കൊച്ചി, കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിലാണ് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. സിനിമകളില്‍ അഭിനയിച്ചിട്ടുള്ള യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫിസുകളിലും സാമ്പത്തിക ഇടപാടുകളും പരിശോധനയുടെ ഭാഗമാണ്. യൂട്യൂബ് ചാനലുകളില്‍ അപ് ലോഡ് ചെയ്യുന്ന വിഡിയോ കാണുന്നതിന്റെ സമയം അനുസരിച്ചാണ് ഓരോ യൂട്യൂബര്‍മാര്‍ക്കും വരുമാനം ലഭിക്കുന്നത്.
ഒരു കോടി മുതല്‍ രണ്ട് കോടി വരെ വാര്‍ഷിക വരുമാനം ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഐ.ടി വകുപ്പിന്റെ കണ്ടെത്തല്‍. ഈ വരുമാനത്തിന് അനുസൃതമായി നികുതി അടക്കുന്നില്ല. യൂട്യൂബ് കൂടാതെ, മറ്റ് മാര്‍ഗങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ടെന്നും അത് നികുതിയുടെ പരിധിയില്‍ വരുന്നില്ലെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു