അമേരിക്ക അടച്ചുപൂട്ടലിലേക്ക് ? എല്ലാ സർക്കാർ വകുപ്പുകളും സംതംഭിക്കും

സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും.
വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്താനായില്ല. നിർത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്നാണ് ഡെമോക്രറ്റുകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം വൈറ്റ് ഹൗസ് നിഷേധിക്കുകയായിരുന്നു. അഞ്ചു ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ താൽകാലിക അവധിയിൽ പോകേണ്ടി വരുന്ന സ്ഥിതിയാണ്. താൽകാലിക അവധിയിൽ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചു വിടുമെന്ന് ട്രംപിന്റെ ഭീഷണിയുമുണ്ട്.