പുതിയ പാര്‍ട്ടിക്ക് സച്ചിന്‍ രൂപം നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവാത്തതാണ് പുതിയ തീരുമാനത്തിന് സച്ചിനെ പ്രേരിപ്പിച്ചത്.പ്രഗതി ശീല്‍ കോണ്‍ഗ്രസ് എന്ന പേരിലാകും പുതിയ പാര്‍ട്ടി എന്ന് സച്ചിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പിതാവ് രാജേഷ് പൈലറ്റിന്റെ ചരമദിന വാര്‍ഷികത്തില്‍ സച്ചിന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തും. തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റ സ്ഥാപനമായ ഐപാക് ആണ് സച്ചിന്റെ പാര്‍ട്ടിയുടെ രൂപീകരണത്തിന് സഹായിക്കുന്നതെന്നാണു വിവരം.
ഏപ്രില്‍ 11ന് മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് സച്ചിന്‍ നടത്തിയ നിരാഹാരസമരത്തിന്റെ സംഘാടനം ഐപാക്കിനായിരുന്നു. കഴിഞ്ഞമാസം അജ്മേറില്‍നിന്നു ജയ്പുര്‍ വരെ സച്ചിന്‍ നടത്തിയ അഞ്ച് ദിവസത്തെ പദയാത്രയ്ക്ക് പിന്നിലും ഐപാക് ആയിരുന്നു.
മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ഹൈക്കമാന്‍ഡ് പലവട്ടം ഇരുവരുമായും ചര്‍ച്ച നടത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസം 29ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്‍കയ്യെടുത്തു ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും പ്രശ്നം തീര്‍ന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.