സ്ഥിരം അധ്യാപകരില്ലാത്ത സ്കൂളുകളില്‍ ഈ അധ്യയനവര്‍ഷവും ആശ്രയം ഗസ്റ്റ് അധ്യാപകര്‍. വിവിധ വിഷയങ്ങളിലുടക്കി ധനവകുപ്പ് തുടര്‍ച്ചയായി ഫയല്‍ മടക്കിയതോടെ നിയമനാനുമതി ത്രിശങ്കുവിലായ നിരവധി അധ്യാപകരാണ് ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. ഇവരുടെ തൊഴില്സുരക്ഷപോലും കണക്കിലെടുക്കാതെയാണ് ഈ അധ്യയനവര്‍ഷവും ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തയാറെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ തിരിച്ചുള്ള കുട്ടികളുടെ കണക്കുകള്‍ പുനഃപരിശോധന നടത്തി സമര്‍പ്പിക്കാനാണ് ധനവകുപ്പിന്റെ പുതിയ നിര്‍ദേശം. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതോടെ ഈ വര്‍ഷത്തെ തസ്തികനിര്‍ണയത്തിനായി കണക്കെടുപ്പും പരിശോധനയും നടക്കാനിരിക്കെയാണ് ഈ വിചിത്രവാദം.
വിദ്യാര്‍ഥി-അധ്യാപക അനുപാതം പഴയപടി നിലനിര്‍ത്തിയാല്‍ നിരവധി അധ്യാപകര്‍ ഇക്കുറിയും വഴിയാധാരമാകും. ഒന്നു മുതല്‍ അഞ്ചു വരെ 1:30, ഏഴ്, എട്ട് €ാസുകള്ക്ക് 1:35, െഹെസ്കൂളില്‍ 1:45 എന്നാണ് അനുപാതം. നിയമാനാനുമതി കിട്ടാത്ത പല അധ്യാപകരും പ്രായപരിധി പിന്നിടുകയാണ്. ഇതോടെ പലരും ജോലിയില്‍നിന്നും പുറത്തുപോകേണ്ട അവസ്ഥയിലാണ്. സ്ഥിരം അധ്യാപകരുടെ അസാന്നിധ്യം സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളിലെ നിലവാരത്തെ സാരമായി ബാധിക്കുമെന്നും ആശങ്കയുണ്ട്. 2022-23 വര്‍ഷം 5,906 അധ്യാപകര്‍, 99 അനധ്യാപകര്‍ അടക്കം ആകെ 6,005 തസ്തികകള്‍ സൃഷ്ടിക്കാനുള്ള ശിപാര്‍ശ വിസ്മരിച്ചാണ് അധ്യാപന മേഖലയിലെ നിയമനനിരോധം.
അതേസമയം, ശമ്പളരഹിതരായ അധ്യാപകരില്‍നിന്നടക്കം പണം പിരിച്ച് സ്കൂള്‍ പ്രവേശനോത്സവം ഗംഭീരമാക്കണമെന്ന നിര്‍ദേശവും വിദ്യാഭ്യാസവകുപ്പ് അനൗദ്യോഗികമായി നല്‍കിയിട്ടുണ്ട്. എസ്.എസ്.എല്‍.സി-പ്ലസ് ടു മൂല്യനിര്‍ണയത്തിന്റെയും അധ്യാപക പരിശീലനത്തിന്റെയും പ്രതിഫലം ഇതുവരെ വിതരണം ചെയ്യാത്ത സാഹചര്യത്തിലാണിതെന്നതാണ് വിചിത്രം.സ്കൂള്‍ അടിസ്ഥാന സൗകര്യ വികസനത്തിനു കോടികള്‍ അനുവദിക്കുന്ന ധനവകുപ്പ്, ജോലി ചെയ്തിട്ടും കൂലി കിട്ടാത്ത അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരോടു പുലര്‍ത്തുന്ന നിഷേധ നിലപാടിനെതിരേ മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സ്കൂള്‍ ജീവനക്കാര്‍.
കേന്ദ്രവിദ്യാഭ്യാസ നയപ്രകാരം എല്‍.പി. വിഭാഗത്തില്‍ 800, യു.പിയില്‍ 1,000, െഹെസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ 1,200 മണിക്കൂറുകള്‍ വീതമാണ് ഒരു അധ്യയനവര്‍ഷം വിഭാവനം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ അധ്യാപക സംഘടനകള്‍, മറ്റ് വിദഗ്ധര്‍ എന്നിവരുമായി ആലോചിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.