തിരുവനന്തപുരം : കേരളത്തില്‍ മാര്‍ക്സിസ്റ്റ് അക്രമത്തെ അമര്‍ച്ച ചെയ്യാനും നക്സലൈറ്റുകളുടെ വളര്‍ച്ചയെ തടയാനും കഴിഞ്ഞ ഭരണാധികാരിയായിരുന്നു കെ.കരുണാകരനെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന് അനുസ്മരിച്ചു. ലീഡര്‍ കെ.കരുണാകരന്റെ 106-ാം ജ•ദിനത്തോടനുബന്ധിച്ച് ഡി.സി.സിയില്‍ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തില്‍ കെ.കരുണാകരന് നല്കിയ സംഭാവനകള്‍ സുവര്‍ണ്ണ ലിപികളിലാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിന് ശക്തമായ അടിത്തറ പാകിയതും അദ്ദേഹമായിരുന്നു.അഴിമതിയും അക്രമവുമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. ഹിറ്റ്ലറുടെ സ്വേഛാധിപത്യവും സ്റ്റാലിന്റെ അക്രമവും ഒത്തുചേരുന്ന വ്യക്തിത്വമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. കേരളത്തിന്റെ ക്യാമ്പസുകളില്‍ ചോരക്കളി നടത്തിയാണ് എസ്.എഫ്.ഐക്കാര്‍ ക്യാമ്പസുകള്‍ ചുവപ്പിച്ചതെന്ന് എം.എം.ഹസ്സന് പറഞ്ഞു. സി.പി.എമ്മിന്റെ രണ്ടാം തലമുറയായ എസ്.എഫ്.ഐക്കാരെ അക്രമികളോ കൊലപാതകികളോ ആക്കുന്നത് പിണറായി വിജയനാണെന്ന് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു.
പൂക്കോട്ടൂര്‍ ക്യാമ്പസിലെയും കാര്യവട്ടം ക്യാമ്പസിലേയും അക്രമങ്ങളെ ന്യായീകരിക്കുന്നത് പിണറായി വിജയനാണ്. കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളുടെയും മുഖ്യമന്ത്രിയാണ് താനെന്നത് വിസ്മരിച്ചുകൊണ്ട് വെല്ലുവിളിക്കുകയാണ് പിണറായി വിജയന്. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷതവഹിച്ചു. എന്‍.ശക്തന്, കെ.പി.ശ്രീകുമാര്‍, വി.എസ്.ശിവകുമാര്‍, മര്യാപുരം ശ്രീകമാര്‍, ജി.എസ്.ബാബു, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിന്‍കര സനല്‍, എം.വിന്‍സന്റ് എം.എല്‍.എ, എന്‍.പീതാംബരകുറുപ്പ്, കെ.മോഹന്‍കുമാര്‍, വര്‍ക്കല കഹാര്‍, എം.എ.വാഹീദ്, എം.ആര്.രഘുചന്ദ്രബാല്‍, എ.റ്റി.ജോര്‍ജ്, പി.കെ.വേണുഗോപാല്‍, രമണി പി. നായര്‍, ജോസഫ് പെരേര, ആനാട് ജയന് തുടങ്ങിയവര്‍ സംസാരിച്ചു.
തലേക്കുന്നില്‍ ബഷീര്‍ ഫൗണ്ടേഷന് നിര്‍മ്മിക്കുന്ന സ്മാരകമന്ദിര നിര്‍മ്മാണത്തിനായി ഫണ്ട് പിരിക്കുന്നതിന് യോഗം തീരുമാനിച്ചു. ബൂത്തുകളില്‍ നിന്നും ഫണ്ട് സമാഹരിക്കുവാനാണ് തീരുമാനം. വെഞ്ഞാറമൂട്ടിലാണ് തലേക്കുന്നില്‍ ബഷീറിന്റെ സ്മരണാര്‍ത്ഥം സാംസ്കാരികകേന്ദ്രം നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് പാലോട് രവി അറിയിച്ചു.രാവിലെ കെ.കരുണാകരന്റെ ഛായാചിത്രത്തില്‍ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എന്‍.ശക്തന്, ജി.സുബോധന്‍, ചെമ്പഴന്തി അനില്‍, കടകംപള്ളി ഹരിദാസ്, എം.ശ്രീകണ്ഠന് നായര്‍, ആര്.ഹരികുമാര്‍, എസ്.കൃഷ്ണകുമാര്‍, കെ.വി.അഭിലാഷ്, പാളയം ഉദയന്‍, കൊഞ്ചിറവിള വിനോദ്, പി.സൊണാള്‍ജ്, സി.എസ്.ലെനിന്, കമ്പറ നാരായണന്, ഗായത്രി വി. നായര്‍, സനല്‍കുമാര്‍ കെ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.