കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് കെ. മുരളീധരന്‍. എം .പി രംഗത്ത്

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് കെ. മുരളീധരന്‍. എം .പി രംഗത്ത് എത്തി. കിറ്റ് കണ്ടിട്ട് വോട്ട് ചെയ്തവര്‍ക്ക് സര്‍വ്വേ കുറ്റിയാണ് സര്‍ക്കാര്‍ സമ്മാനം നല്‍കിയത് എന്നാണ് മുരളീധരന്റെ പരിഹാസം . കെ റെയില്‍ പദ്ധതിയുടെ കാര്യത്തിന് ഈ മാസം 24 രാവിലെയാണ് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കാണുന്നത്. വൈകിട്ട് കേന്ദ്ര റെയില്‍വേ മന്ത്രി ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് രാജ്യസഭയില്‍ പറയുന്നു. കോണ്‍?ഗ്രസ് പറഞ്ഞതു പോലെ 64000 കോടിയില്‍ ഒതുങ്ങില്ലെന്ന ആശങ്ക കേന്ദ്രവും പങ്ക് വയ്ക്കുന്നു. ഇത്രയും വലിയ തുകയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം അവരുടെ ഓഹരി കൊടുക്കില്ല. കല്ലിടല്‍ ആരാണ് നടത്തുന്നത്. സര്‍വ്വേ കല്ലിടുന്നത് ഏറ്റെടുക്കാന്‍ തന്നെയാണ്. സര്‍ക്കാരിന് എന്തിനാണ് വാശി. ജനഹിതം എതിരെന്ന് കണ്ടാല്‍ പിന്‍മാറണ്ടേ. സില്‍വര്‍ ലൈന്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണം. ഇവിടെ വിമോചന സമരത്തിന് ആരും ശ്രമിക്കുന്നില്ല. ഇത് തന്നെയാണ് ശബരിമല വിഷയത്തിലും ഉണ്ടായത്. വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. അഞ്ച് വര്‍ഷവും ഭരിച്ചോളൂ. എന്തിനാണ് ഇപ്പോള്‍ വിമോചന സമരം. ദേശീയ പാത വികസനം വേണ്ടെന്ന് ആരും പറഞ്ഞില്ല. അലൈന്‍മെന്റിലാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ ഈ പദ്ധതി തന്നെ വേണ്ടെന്നാണ് ജനം പറയുന്നത്. ഇതിനാല്‍ പ്രദേശിക വികസനം പോലും തടസപ്പെടുകയാണ്. എന്തോ മാനസിക തകരാര്‍ വന്ന രൂപമായിട്ടാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ടാല്‍ തോന്നുന്നത്. പ്രധാനകര്‍മ്മികള്‍ മന്ത്രം ചൊല്ലു്‌ബോള്‍ സ്വാഹ എന്ന് പറയുന്ന സഹ കര്‍മ്മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്റേത്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോള്‍ കേരളം കല്ല് കൊണ്ടടിക്കുന്നു എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *