സംസ്ഥാനത്തിൻറെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് രാവിലെ ഒൻപതിന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാലന്റെ രണ്ടാം ബഡ്ജറ്റാണിത്. അദ്ദേഹത്തിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റാണ് ഇന്ന് സഭയിൽ അവതരിപ്പിക്കുന്നത്. വരുമാന വർധനവ് ലക്ഷ്യമിടുന്ന ബഡ്ജറ്റിൽ ഭൂമിയുടെ ന്യായ വില കൂട്ടിയേക്കും. മദ്യ നികുതി കൂട്ടണമെന്ന നിർദേശമുണ്ടെങ്കിലും ഇനിയും വർധിപ്പിക്കാനിടയില്ല. ഇന്ധന നികുതി കൂട്ടില്ലെന്ന് നേരത്തെ തന്നെ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി ചോർച്ച തടയാനുള്ള മാർഗങ്ങൾക്ക് പ്രാധാന്യം നൽകി പുതിയ പദ്ധതികൾ ആവിഷ്കരിച്ചേക്കും. ടൂറിസം മേഖലയിൽലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് കൂടുതൽ തൊഴിൽ ലഭ്യത ഉറപ്പുവരുത്തും.
നിയമസഭയിൽ 14, 15, 16 തീയതികളിലാണ് ബജറ്റ് ചർച്ച. 17ന് ഉപധനാഭ്യർഥനകളും മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർഥനകളും ഇവയുടെ ധനവിനിയോഗ ബില്ലും പരിഗണിക്കും. 18ന് വോട്ട് ഓൺ അക്കൗണ്ട് അംഗീകരിക്കും. 2022ലെ ധനവിനിയോഗ ബിൽ പാസാക്കി അന്നുതന്നെ ബജറ്റ് സമ്മേളനം പിരിയും.