കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ്

സം​സ്ഥാ​ന​ത്തി​ൻറെ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും​. ധനമന്ത്രി കെ.എൻ.ബാല​ഗോപാലന്റെ രണ്ടാം ബഡ്ജറ്റാണിത്. അദ്ദേഹത്തിന്റെ ആ​ദ്യ സമ്പൂർണ്ണ ബ​ജ​റ്റാ​ണ് ഇന്ന് സഭയിൽ അവതരിപ്പിക്കുന്നത്. വരുമാന വർധനവ് ലക്ഷ്യമിടുന്ന ബഡ്ജറ്റിൽ ഭൂ​മി​യു​ടെ ന്യാ​യ വി​ല കൂ​ട്ടി​യേ​ക്കും. മ​ദ്യ നി​കു​തി കൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ഇനിയും വർധിപ്പിക്കാനിടയില്ല. ഇ​ന്ധ​ന നി​കു​തി കൂ​ട്ടി​ല്ലെ​ന്ന് നേരത്തെ തന്നെ ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​കു​തി ചോ​ർ​ച്ച ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി പുതിയ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചേ​ക്കും. ടൂ​റി​സം മേ​ഖ​ല​യി​ൽലക്ഷ്യമിട്ട് കൂടുതൽ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് കൂ​ടു​ത​ൽ തൊ​ഴി​ൽ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തും.

നി​യ​മ​സ​ഭ​യി​ൽ 14, 15, 16 തീ​യ​തി​ക​ളി​ലാ​ണ് ബ​ജ​റ്റ‌് ച​ർ​ച്ച. 17ന് ​ഉ​പ​ധ​നാ​ഭ്യ​ർ​ഥ​ന​ക​ളും മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​ക ധ​നാ​ഭ്യ​ർ​ഥ​ന​ക​ളും ഇ​വ​യു​ടെ ധ​ന​വി​നി​യോ​ഗ ബി​ല്ലും പ​രി​ഗ​ണി​ക്കും. 18ന്‌ ​വോ​ട്ട്‌ ഓ​ൺ അ​ക്കൗ​ണ്ട്‌ അം​ഗീ​ക​രി​ക്കും. 2022ലെ ​ധ​ന​വി​നി​യോ​ഗ ബി​ൽ പാ​സാ​ക്കി അ​ന്നു​ത​ന്നെ ബ​ജ​റ്റ് സ​മ്മേ​ള​നം പി​രി​യും.

 

 

Leave a Reply

Your email address will not be published. Required fields are marked *