സി.പി.എമ്മിന്റെ വാദം ആനയ്ക്ക് ഉറുമ്പ് കല്യാണം ആലോചിച്ച പോലെ; പരിഹസിച്ച് കെ സുധാകരൻ

തിരുവനന്തപുരം: ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് മുമ്പില്‍ നിബന്ധന വച്ചുകൊണ്ട് സംസാരിക്കുന്നത് ശരിയല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം നിലപാട് സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം ഏറ്റെടുത്തിരിക്കുന്നത് ബി ജെ പിയുട അജണ്ടയായ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയമാണ് .
കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മതേതര സഖ്യത്തിന് ഇന്ത്യയില്‍ പ്രസക്തിയില്ല. സിപിഎം പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളിക്കളയാനെ സാധിക്കൂവെന്നും അദ്ദേഹത്തിന്റെ വാദം ആനയ്ക്ക് ഉറുമ്പ് കല്യാണം ആലോചിച്ച പോലെയാണെന്നും കെ സുധാകരന്‍ പരിഹസിച്ചു.
കോണ്‍ഗ്രസിന് ഉപാധിവയ്ക്കാന്‍ കോടിയേരിയും എസ്.ആര്‍.പിയും ആയിട്ടിലെന്നും സി.പി.ഐ എമ്മിന്റെ നിലപാടുകള്‍ പരമപുച്ഛത്തോടെ എഴുതിത്തളളാനേ കഴിയൂ.