ആലപ്പുഴ: . വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ആലപ്പുഴയിലെ വാര്‍ത്താസമ്മേളനത്തിലെത്താന്‍ വി ഡി സതീശന് വൈകിയതില്‍ കെ സുധാകരന് അസഭ്യം പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇതില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമങ്ങള്‍ കെട്ടിപ്പൊക്കി നടന്നിട്ട് എന്തെങ്കിലും ഉണ്ടാക്കിയെടുക്കാമെന്ന് ശ്രമിക്കരുത്. ഞാന്‍ വളരെ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആണ്. ആരുടെ മുന്നിലും നേരെ ചൊവ്വെ വാ എന്ന് നില്‍ക്കുന്നയാളാണ്. എനിക്ക് കുശുമ്പുമില്ല, വളഞ്ഞബുദ്ധിയുമില്ല. നിങ്ങള്‍ക്കും എന്നോട് നേരെ ചൊവ്വെ പറയാം. നിങ്ങള്‍ ഇങ്ങനെയൊരു പ്രചാരണം നടത്തുന്നത് ശരിയല്ല. യാഥാര്‍ത്ഥ്യവുമായി നിരക്കാത്തതാണ്. ഞാനും സതീശനും കുറേയായിട്ട് ജ്യേഷ്ഠാനുജന്മാരെ പോലെതന്നെയാണ്.
ഇത്രയും ദിവസവും ഞങ്ങളൊരുമിച്ചായിരുന്നില്ലേ ജാഥയ്ക്ക് എന്നെക്കാളേറെ അദ്ദേഹമാണ് മുന്‍കൈയെടുത്തതും ഓടിയതും ചെയ്തതും ഒക്കെ. അങ്ങനെയൊരാളെ തള്ളിപ്പറയാനോ മോശമാക്കാനോ ഒന്നും ജീവിതത്തില്‍ സാധിക്കില്ല. അദ്ദേഹത്തെ ഞാന്‍ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. മീഡിയയാണ് വിഷയം ഉണ്ടാക്കിയത്, അതിന് നിങ്ങള്‍ എന്നോട് മാപ്പ് പറയണം. ഞാന്‍ പറഞ്ഞതല്ല നിങ്ങള്‍ എഴുതിയത്. എന്റെ കൈയില്‍ തെളിവുണ്ട്. സതീശന് ആരോടും രാജിഭീഷണി മുഴക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മനസില്‍ ജാഥ വിജയിപ്പിക്കണമെന്ന ആഗ്രഹമാണുള്ളത്കെ സുധാകരന് വ്യക്തമാക്കി.
അതേസമയം, വാര്‍ത്താസമ്മേളനത്തില്‍ കെ സുധാകരന് അസഭ്യം വിളിച്ചതില്‍ വി ഡി സതീശന് കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. സതീശന് എഐസിസി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് എഐസിസി ഉറപ്പ് നല്‍കിയെന്നും വിവരമുണ്ട്. സംയുക്ത വാര്‍ത്താസമ്മേളനം നടത്താന്‍ എഐസിസി ആയിരുന്നു നിര്‍ദേശം നല്‍കിയത്.