മുനമ്പം രാഷ്ട്രീയ വിഷയം ആയല്ല ബിജെപി കാണുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ബിജെപി അവരോട് ഒപ്പം നില്‍ക്കുന്നത് സത്യതോടൊപ്പം നില്‍ക്കേണ്ടതിനാല്‍. ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും സത്യത്തിനൊപ്പമേ നില്‍ക്കൂ. ഞങ്ങള്‍ എടുത്ത നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയാണ്. വി ഡി സതീശനും, പാണക്കാട് തങ്ങളും മുനമ്പത്തോട് ഒപ്പം ആണെന്ന് പറഞ്ഞു പറ്റിച്ചുവെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
ക്രൈസ്തവ സഭകളുടെ പാര്‍ട്ടി രൂപീകരണ ആലോചന. എല്‍ഡിഎഫിലും യുഡിഎഫിലും വിശ്വാസം നഷ്ടപ്പെട്ടതിനാല്‍. ക്രൈസ്തവരെ അവഗണിച്ച് എല്‍ഡിഎഫ് യുഡിഎഫ് മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഒപ്പം നിന്നു.
വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസ്താവനയെ കെ സുരേന്ദ്രന്‍ പിന്തുണച്ചു. മലപ്പുറത്തെ പറ്റി വെള്ളാപ്പള്ളി പറഞ്ഞതില്‍ എന്താണ് തെറ്റ്. അത് യാഥാര്‍ഥ്യമാണ്. ജ്യോഗ്രഫി ഒരു പ്രത്യേക രീതിയില്‍ ആകുമ്പോ, അവിടെ ജനാധിപത്യവും, മതേതരത്വവും ഉണ്ടാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എംബുരാന്‍ വെട്ടിയതും കണ്ടില്ല , വെട്ടാത്തതും കണ്ടില്ല. മോഹന്‍ലാലിലും , ആന്റണി പെരുമ്പാവൂരിനും നോട്ടിസ് നല്‍കിയത് സിനിമയുടെ വിരോധം മൂലം അല്ല എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം കെ സുരേന്ദ്രന്‍ തള്ളി.
2012ലെ ലേഖനം വെബ്‌സൈറ്റില്‍ നിന്നും പുറത്തിട്ടു വിവാദമാക്കാന്‍ ഉള്ള ഗൂഢാലോചന ആണ് നടന്നത്. പ്രിയങ്കയും രാഹുലും വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതത്തില്‍ ഉള്ള ജാള്യത മറക്കാന്‍ വി ഡി സതീശനും കൂട്ടരും ശ്രമിക്കുകയാണ്. ഇതെല്ലാം വിശ്വസിക്കുന്നവരല്ല ക്രൈസ്തവ സഭകള്‍. ചെറിയ വേവലാതി അല്ല കോണ്‍ഗ്രസിനും കൂട്ടര്‍ക്കും ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.