കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ പുതിയ സംരഭമായ കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. സുല്‍ത്താന്‍ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയര്‍ ബസാണ് താമരശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ എട്ടാം വളവിലെ പാര്‍ശ്വഭിത്തിയില്‍ ബസിടിച്ചാണ് അപകടമുണ്ടായത്. താമരശേരി ചുരത്തിലെ ആറാം വളവില്‍ ഇന്നലെ തിരുവനന്തപുരം-മാനന്തവാടി കെ സ്വിഫ്റ്റ് ബസും അപകടത്തില്‍പ്പെട്ടിരുന്നു.