കെ എസ് ആര്‍ ടി സി യിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കെ സ്വിഫ്റ്റിന്‍റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി  , നാളെ കരിദിനം ആചരിച്ച് യൂണിയനുകള്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ജീവനക്കാര്‍ക്ക് ഇതേവരെ ശമ്പളം ലഭിച്ചില്ല. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കുമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പും പാഴ് വാക്കായി. ഈസ്റ്ററും വിഷുവും അടുത്തെത്തിയിട്ടും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം എന്ന് നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല.ശമ്പളം എപ്പോള്‍ നല്‍കുമെന്ന കാര്യത്തില്‍ സര്‍ക്കാരോ മാനേജ്‌മെന്റോ യാതൊ ഉറപ്പും നല്‍കാത്തതില്‍ തൊഴിലാളി സംഘടനകള്‍ കടുത്ത പ്രതിക്ഷേധത്തിലാണ്.
ശമ്പള വിതരണം നീണ്ടു പോയാല്‍ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച കെ എസ് ആര്‍ ടി സി സ്വിഫ്റ്റിന്റെ ഉദ്ഘാടന ദിവസദമായ ഇന്ന് കരിദിനം ആചരിച്ച് യൂണിയനുകള്‍. പ്രതിപക്ഷ ട്രേഡ് യൂണിയനുകളാണ് കരിദിനം ആചരിക്കുന്നത്.എട്ട് എ സി സ്വീപ്പര്‍ ബസ്സുകളടക്കം 99 സര്‍വ്വീസുകളാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുന്നത്.പൊതുഗതാഗതം കുത്തക കമ്പനികള്‍ അടിയറവെയ്ക്കുന്ന് എന്ന് ആരോപിച്ച് ഐ എന്‍ ടി യു സി ആഭിമുഖ്യത്തിലുള്ള ടി ഡി എഫ് ഇന്ന് കരി ദിനം ആചരിക്കും. ബി എം എസിന്റെ എംപ്‌ളോയീസ് സംഘ് ഇന്ന് പ്രതിഷേധ ദിനം സംഘടിപ്പിച്ചിട്ടുണ്ട്.

പ്രതിപക്ഷ തൊഴിലാളി യൂണിനുകളുടെ എതിര്‍പ്പും കോടതിയിലെ കേസും വകവക്കാതെ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് എന്ന പുതിയ കമ്പനിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കെ സ്വിഫ്റ്റ് സര്‍വീസുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി നിര്‍വ്വഹിക്കാനിരിക്കെയാണ് കരിദിനം ആചരിക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്
. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ഇന്ധനവില വര്‍ദ്ധനവെന്നാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. വരുമാനത്തിന്റെ 75 ശതമാനവും ഇന്ധനത്തിനായി ചെലവിടേണ്ടി വരുന്നു. ശമ്പള വിതരണത്തിന് 80 കോടി വേണം. സര്‍ക്കാര്‍ മുപ്പത് കോടി രൂയാണ നല്‍കുന്നത്.ഇതിന് മാറ്റം വരുത്തില്ലന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഭരണാനുകൂല സംഘടന കെ സ്വിഫ്റ്റിനെ പിന്തുണക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *