കായകല്‍പ്പ് അവാര്‍ഡ് ;
കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് ഒരു ലക്ഷം രൂപയുടെ കമന്‍ഡേഷന്‍ അവാര്‍ഡ്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്.
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്ക് ഒരു ലക്ഷം രൂപയുടെ കമന്‍ഡേഷന്‍ അവാര്‍ഡ് ഈവര്‍ഷവും ലഭിച്ചു.ഇത് രണ്ടാം തവണയാണ് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് ലഭിക്കുന്നത്.ആശുപത്രി സൂപ്രണ്ട് ഡോ: ആഷ ജെ ബാബു കൊല്ലം ബീച്ച് ഓര്‍ക്കിസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വച്ച് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടയമംഗലം ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും അവാര്‍ഡ് വാങ്ങല്‍ ചടങ്ങിന് നേതൃത്വം നല്‍കിയിരുന്നു.
ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി ,എം എല്‍ എ മാരായ എം.നൗഷാദ് , വിഷ്ണുനാഥ്, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ ഡാനിയല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ബിന്ദു മോഹന്‍, എന്‍ എച്ച് എം ജില്ലാ പ്രോഗ്രം ഓഫീസര്‍ ഡോ: ദേവ് കിരണ്‍ എന്നിവര്‍ പങ്കെടുത്തു.അവാര്‍ഡ് വാങ്ങാനായി ചടയമംഗലം ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്റെ നേതൃത്വത്തില്‍ അശുപത്രിയിലെ ജീവനക്കാരും പങ്കെടുത്തു.