കെ വി തോമസിനെതിരെയുള്ള നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കും: കെ.സി.വേണുഗോപാല്‍

ന്യൂഡല്‍ഹി: കെ വി തോമസിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെ പി സി സിയുടെ നിര്‍ദേശം വരട്ടെ, എന്താണ് ചെയ്യേണ്ടതെന്ന് അപ്പോള്‍ നേതൃത്വം ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയാല്‍ കൊല്ലുന്നവരാണ് ജനാധിപത്യത്തെക്കുറിച്ച്‌ ഞങ്ങളോട് പറയുന്നത്. സത്യത്തില്‍ വലിയ വിരോധാഭാസമാണ്. കെ വി തോമസിന്റെ കാര്യം ചര്‍ച്ച ചെയ്യുന്നതിനൊപ്പം ജി സുധാകരന്റെ കാര്യവും അവര്‍ ചര്‍ച്ച ചെയ്യട്ടെ.എന്തുകൊണ്ടാണ് ജി സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തത്. അതും അവര്‍ ചര്‍ച്ച ചെയ്യട്ടെ.’ കെ സി വേണുഗോപാല്‍ പറഞ്ഞു.

സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കരുതെന്ന് എ ഐ സി സി നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ പാര്‍ട്ടിക്ക് പുറത്തുപോകാന്‍ താത്പര്യമുണ്ടെങ്കിലേ സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് പോകാവൂവെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും വിലക്കിയിരുന്നു.എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെ വി തോമസ്.

Leave a Reply

Your email address will not be published. Required fields are marked *