സോഷ്യല്‍ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങളും സിനിമാ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്നയാളാണ് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. തന്റെ പോസ്റ്റിന് താഴെ വരുന്ന ആരാധകരുടെ ചില ചോദ്യങ്ങള്‍ക്കും സംവിധായകന് മറുപടി നല്‍കാറുണ്ട്.
ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് അല്‍ഫോണ്‍സ് പുത്രന് നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘കേരളത്തില്‍ ഓഡീഷനില്‍ അവസരമുണ്ടാകുമോ’ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്.
എന്നിട്ട് എന്തിനാ നേരം ചെയ്ത്പോള്‍ പുച്ഛം. പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തിപ്പൂവിലാന്ന്.നിങ്ങള്‍ കണ്ടത് ചെമ്പരത്തിപ്പൂ മാത്രമാണ്. ഗോള്‍ഡാണെങ്കില്‍.പടവും എന്നിട്ടും ഞാന്‍ ഇനി കേരളത്തില്‍ വരാന്‍.കേരളം എന്റെ കാമുകിയും ഞാന്‍ കേരളത്തിന്റെ കാമുകനുമല്ല. നന്ദിയുണ്ട്. ജീവനോടെ വിട്ടതില്‍ സന്തോഷം.ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും. ഞാനും ഒരു മലയാളിയാണല്ലോ. ഞാന്‍ ദുബായിലാണെന്ന് വിചാരിച്ചാല്‍ മതി ബ്രോ.എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ മറുപടി.
അല്‍ഫോണ്‍സ് പുത്രന്റെ ‘പ്രേമത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. കൂടാതെ നേരവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നിരുന്നാലും ചില നെഗറ്റീവ് കമന്റുകളും ട്രോളുകളുമൊക്കെ വന്നിരുന്നു