ഓള്‍ ഇന്ത്യ ഇന്‍റര്‍ യൂണിവേഴ്സിറ്റി സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ കേരള യൂണിവേഴ്സിറ്റി വിമന്‍സ് സ്ക്വാഷ് ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി

തിരുവനന്തപുരം: ഹരിയാനയില്‍ നടന്ന ഓള്‍ ഇന്ത്യ ഇന്‍റര്‍ യൂണിവേഴ്സിറ്റി സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ കേരള യൂണിവേഴ്സിറ്റി വിമന്‍സ് സ്ക്വാഷ് ടീം
മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഷിവ് നാടാർ യൂണിവേഴ്സിറ്റി ഡൽഹിയെ പരാജയപ്പെടുത്തിയാണ് കേരള യൂണിവേഴ്സിറ്റി വിമന്‍സ് സ്ക്വാഷ് ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. നീരജ (ക്യാപ്റ്റൻ) , അഞ്ജു, ശിവരഞ്ജിനി (വിമൻസ് കോളേജ് തിരുവനന്തപുരം) , രേഷ്മ, മേഘ പ്രേം (ഓള്‍ സെയന്‍റ്സ് കേളേജ് തുമ്പ), എന്നിവരാണ് ടീമിനെ നയിച്ചത്. ഹരിയാനയിലെ മഹർഷി മാർഖണ്ടേയ യൂണിവേഴ്സിറ്റിയി സ്റ്റേഡിയത്താണ് മത്സരങ്ങൾ നന്നത്. അഖിലേന്ത്യ മത്സരത്തിൽ കേരളത്തിൽ നിന്നും സ്‌ക്വാഷ് മത്സരങ്ങളിൽ കേരള യൂണിവേഴ്സിറ്റി ടീം മാത്രമാണ് പങ്കെടുത്തത്.