ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം പിടിച്ചുവെച്ച് കെ.എൻ ബാലഗോപാൽ

വിരമിച്ച്‌ ഒരുമാസം കഴിഞ്ഞും ആനുകൂല്യങ്ങള്‍ കിട്ടാത്തതില്‍ പതിനയ്യായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ ആശങ്കയില്‍. മേയ് 31-നു വിരമിച്ചവരാണ് ഇതിലേറെയും. വിരമിക്കുന്നതിനു മുൻപേ കിട്ടേണ്ട ഇൻഷുറൻസ് ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല.

കമ്യൂട്ടേഷൻ, ലീവ് സറണ്ടർ, പി.എഫ്., ഡെത്ത് കം റിട്ടയർമെന്റ് ഗ്രറ്റിയുഎറ്റി (ഡി.സി.ആർ.ജി) എന്നിവയും കിട്ടിയില്ല.സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസിലും ഗ്രൂപ്പ് ഇൻഷുറൻസിലും ജീവനക്കാരെ നിർബന്ധമായാണു ചേർക്കാറ്. വിരമിക്കുന്നതിനു മുൻപേ ഈ തുക കിട്ടേണ്ടതാണ്. ഇൻഷുറൻസ് തുക സാധാരണഗതിയില്‍ വകമാറ്റാറുമില്ല. 1,00,000, 50,000, 25,000 എന്നിങ്ങനെയാണ് പല ജീവനക്കാർക്കും കിട്ടാനുള്ളത്. സ്റ്റേറ്റ് ഇൻഷുറൻസ് ജില്ലാ ഓഫീസുകളില്‍ തിരക്കുമ്പോള്‍ അലോട്മെന്റ് ആയിട്ടില്ലെന്നണ് മറുപടി.

വിരമിക്കുന്നവർക്ക് 300 ലീവുവരെ സറണ്ടർ ചെയ്യാം. ആ തുകയും നല്‍കിയിട്ടില്ല. പി.എഫ്. ആനുകൂല്യത്തിനുള്ള നടപടി മാസങ്ങള്‍ക്കുമുൻപേ പൂർത്തിയാക്കേണ്ടതാണ്. ജീവനക്കാർ ഒരുമിച്ചു വിരമിക്കുമ്പോള്‍ എ.ജി. ഓഫീസില്‍നിന്ന് അനുമതിയായാകാൻ ഒരുമാസംവരെ വൈകാറുണ്ടെന്നാണ് സർക്കാർ ഈ പ്രതിസന്ധിയെ ന്യായീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *