ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ല : കോടിയേരി

കണ്ണൂര്‍ : ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നു. സിപിഐ എമ്മുമായി സഹകരിക്കേണ്ടയെന്നത് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നിലപാടാണ്. കാരണം സെമിനാറില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണ്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യാന്‍ തയ്യാറല്ല. ബിജെപിയുമായി ചേര്‍ന്ന് സമരം ചെയ്യുക എന്നതിനാണ് അവര്‍ പ്രധാന്യം നല്‍കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസ് ഇത്തരം വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അവരുടെ കൂടെ നില്‍ക്കുന്നവരെ തന്നെ അവര്‍ക്ക് നഷ്ടപ്പെടും. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ കെ വി തോമസിനെ സ്വീകരിക്കുന്നതില്‍ ഇടതുപക്ഷത്തിന് യാതൊരു പ്രയാസമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *