കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി

കൊല്ലം: കടയ്ക്കലിൽ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം പ്രദേശത്തെ നടുക്കി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.

തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ കുന്താലി രാജുവിനായുള്ള അന്വേഷണം പോലീസ് ശക്തമാക്കി.

ഗുരുതരമായി പരിക്കേറ്റ ശശിയെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് മൃതദേഹം കൈമാറും.