കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് കൊവിന്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ വ്യാപകമായി ചോര്‍ന്നുവെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. 140 കോടി പൗരന്മാരുടെ സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ സംരക്ഷണവും, രാജ്യസുരക്ഷയും നരേന്ദ്രമോദി സര്‍ക്കാര്‍ കാര്യമാക്കുന്നതേയില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ഡാറ്റ സംരക്ഷണനിയമം ഇതുവരെ തയ്യാറാക്കിയില്ല.
സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ ദേശീയ സുരക്ഷാനയം നടപ്പാക്കിയില്ല. ലോകത്തിലെ തന്നെ വലിയ ഡാറ്റ ചോര്‍ച്ചയാണ് 2108ല്‍ ആധാര്‍ വിവരചോര്‍ച്ചയിലുണ്ടായത്. രാജ്യത്ത് വിവരചോര്‍ച്ച വലിയതോതില്‍ വര്‍ദ്ധിക്കുകയാണെന്നും കണക്കുകള്‍ അടക്കം ഉദ്ധരിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
കൊവിന്‍ ഡാറ്റ ചോര്‍ച്ചയുണ്ടായി എന്നത് വ്യക്തമാണെന്നും, ഇന്ത്യക്കാരുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനഥെ പറഞ്ഞു.