കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ സൈനികന് പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനം.
കോഴിക്കോട് മേപ്പയൂർ സ്വദേശിയായ സൈനികൻ അതുലിനെയാണ് പോലീസ് കസ്റ്റഡിയിൽ ഹീനമായി മർദിച്ചത് .
വാഹന പരിശോധനക്കിടയിൽ ബൈക്ക് നിർത്താതെ പോയി എന്നാരോപിച്ച് സ്റ്റേഷനിൽ വിളിച്ചു വരുത്തി വിലങ്ങ് അണിയിച്ച് ക്രൂരമായി പോലീസ് മർദിച്ചുവെന്നാണ് സൈനികനായ അതുലിന്റെ പരാതി. തുടർന്ന് പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിൽ ഹാജരാക്കിയ സൈനികനെ തുടർ ചികിത്സക്കായി മെഡിക്കൽ കോളേജിൽ റെഫർ ചെയ്തിട്ടും അവിടെ കൊണ്ട് പോകാതെ ചികിത്സ നിഷേധിക്കുകയും ചെയ്തു.
നാട്ടുകാരുടെ പ്രതിഷേധം കടുത്തതോടെ സൈനികനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സൈനികൻ വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് ഇപ്പോഴുള്ളത്.
സംഭവത്തിൽ കുറ്റക്കാരായ പോലീസ്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.