സിദ്ധാർഥ് കൊലക്കേസ് സി ബി ഐയ്ക്ക് വിട്ടത്
തെളിവ് നശിപ്പിച്ച ശേഷം:
ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : സിദ്ധാർത്ഥ് കൊല കേസിൽ എല്ലാ വിധ തെളിവുകളും കേരള പോലീസ് നശിപ്പിച്ച ശേഷമാണ് അന്വേഷണം സി.ബി ഐയ്ക്ക് വിട്ടതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

പോസ്റ്റുമാർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ നിരവധി പ്രതികൾ ഉണ്ടെന്ന് മനസ്സിലാക്കാം. പ്രതികളിൽ പലരും പോലീസിന്റെ കൺമുമ്പിൽ ഉണ്ടായിരുന്നിട്ടും അവരെ രണ്ടാഴ്ചയ്ക്കുള്ളിൽ പിടികൂടിയില്ല. ചില അറസ്റ്റുകൾ പ്രഹസനം മാത്രമായിരുന്നു. ദൃക്സാക്ഷികളെ ചോദ്യം ചെയ്തിട്ടില്ല. പലരെയും മൊഴി കൊടുക്കാതിരിക്കാൻ എസ്.എഫ്.ഐ ക്കാരും പാർട്ടിക്കാരും ഭീഷണിപ്പെടുത്തിയിരുന്നു. സി.ബി.ഐ. എവിടെ വലവിരിച്ചാലും കെട്ടിതൂക്കിയ കയർ മാത്രമേ തെളിവായി ലഭിക്കുകയുള്ളു.

തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോ സി.പി.എം നേതാക്കളോ സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കാണാതിരുന്നത് മനുഷ്യത്വരാഹിത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *