കെ എസ് ഇ ബി : സമരം ചെയ്യുന്ന സംഘടനയുമായി ചര്‍ച്ച നടത്തില്ല: വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാനെതിരെ സമരം ചെയ്യുന്ന ഭരണാനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
കെ എസ് ഇ ബി ചെയര്മാന് ബി അശോകുമായി വൈദ്യുതി മന്ത്രി കെ. ക്യഷ്ണന്കുട്ടിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു . സമരക്കാരുമായി ചര്‍ച്ച നടത്തേണ്ടത് ബോര്‍ഡാണ്. അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ ജീവനക്കാര്‍ക്ക് അവകാശമില്ല. എല്ലാവരും യോജിച്ച് പോകണമെന്നും വൈദ്യുതി മന്ത്രി കെ ക്യഷ്ണന്‍കുട്ടി പറഞ്ഞു. സമരം ചെയ്യുന്ന സംഘടനാ നേതാക്കളുമായി ഇന്ന് ചര്‍ച്ച ഉണ്ടാകുമെന്നാണ് ആദ്യം കരുതിയത്.ചെയര്‍മാന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫീസേഴ്സ് അസോസിയേഷന് നല്‍കിയിട്ടുണ്ട്
ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിസ്സഹരണ സമരവും തുടരുകയാണ് . സംഘടന ഭാരവാഹികളുടെ സസ്പെന്ഷന് പിന്‍വിലക്കുക, ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം തുടരുന്നത്.