ശമ്പളം കൊടുക്കാന്‍ ഒരു 65 കോടി കൂടി തരുമോ ?സര്‍ക്കാരിനോട് വീണ്ടും സഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി സര്‍ക്കാരിനോട് വീണ്ടും സഹായമഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മാര്‍ച്ച് മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. 82 കോടി രൂപയാണ് മൊത്തം ശമ്പള വിതരണത്തിനായി കെ.എസ്.ആര്‍.ടി.സിക്കുവേണ്ടത്.
എല്ലാക്കാലവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കുന്നതിനുള്‍പ്പെടെയുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവും ധനമന്ത്രി കെ എന്‍ ബാലഗോപാലും അഭിപ്രായപ്പെട്ടത്. എന്നാല്‍ എന്ത് വഴി കണ്ടായാലും ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് വിതരണം ചെയ്യണമെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍.