എറണാകുളം :തുടർച്ചയായി ആക്രമിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്കലോൽസവത്തിനിടെ ഉണ്ടായതെന്ന് കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.കലോൽസവത്തിന് രണ്ടു ദിവസം മുമ്പ് പി എം ആർഷോ ഫെയ്സ്ബുക്കിൽ പ്രകോപനപരമായ പോസ്റ്റിട്ടു.കലോൽസവം കലക്കാൻ ജില്ലാ കമ്മിറ്റികൾക്കും യൂണിറ്റ് കമ്മിറ്റികൾക്കും നിർദ്ദേശം നൽകി.ജഡ്ജസിനെ SFI പ്രവർത്തകർ കൈയേറ്റം ചെയ്തപ്പോഴാണ് KSU പ്രവർത്തകർക്ക് ഇടപെടേണ്ടി വന്നത്.നിരവധി തവണ പരാതി പറഞ്ഞിട്ടും പൊലീസ് ഇടപെടൽ ഉണ്ടായില്ല.
എസ് എഫ് ഐയുടെ ആസൂത്രിത ഗൂഡാലോചനയാണ് സംഘർഷത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു ഗോകുൽ ഗുരുവായൂരിന് ആദരാഞ്ജലി അർപ്പിച്ച് വരെ SFIക്കാർ ഫെയ്സ് ബുക്ക് പോസ്റ്റ് ഇടുന്നു.ഗോകുലിന് KSU സംരക്ഷണം നൽകും.സംഘർഷമുണ്ടായപ്പോൾ ആംബുലൻസിൽ വിദ്യാർഥികളെ കയറ്റി വിട്ടത് പൊലീസാണ്.അഞ്ചു തവണ പൊലീസ് ആംബുലൻസിൽ വിദ്യാർഥികളെ കയറ്റി വിട്ടു.അതിൽ ഒരു സംഘത്തിൻ്റെ ഫോട്ടോയാണ് പ്രചരിക്കുന്നത് സെൽഫിയെ കെഎസ് യു ന്യായീകരിക്കുന്നില്ല.കെ എസ് യു പാലിക്കുന്ന സംയമനമാണ് ക്യാമ്പസുകളിലെ എസ്എഫ്ഐയുടെ സുരക്ഷിതത്വം.പ്രവർത്തകരെ മർദ്ദിച്ചാൽ തിരിച്ചടിച്ചിരിക്കുമെന്നും കെ എസ് യു സ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.