വിവാദങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് അംഗത്വം പുതുക്കി കെ വി തോമസ്

കൊച്ചി: പാര്‍ട്ടിയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അംഗത്വം പുതുക്കി കെ വി തോമസ്. സഹപ്രവര്‍ത്തകനായ അജിത് അമീര്‍ ബാവ മുഖേനയാണ് കെ വി തോമസ് അംഗത്വം പുതുക്കിയത്. തിരഞ്ഞെടുപ്പില്‍ പ്രാധാന്യം വികസന രാഷ്ട്രീയത്തിനാണ്. വ്യക്ഥിബന്ധത്തിനല്ല പ്രാധാന്യം നല്‍കുന്നതെന്ന് കെ വി തെമസ് പറഞ്ഞു. തനിക്കെതിരെ കെ വി തോമസ് ഒന്നും പറയില്ലെന്ന് തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.
എല്‍ഡിഎഫിനും, യുഡിഎഫിനും വേണ്ടിയല്ല. വികസനത്തികനൊപ്പമാണ് നിലകൊള്ളുന്നത്. വികസന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. കേരളത്തില്‍ ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ വ്യക്തിബന്ധത്തിനല്ല പ്രാധാന്യം. തിരഞ്ഞെടുപ്പില്‍ ജനങ്ങളും, വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനം