കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് കെ.വി.തോമസ്‌ മുഖ്യമന്ത്രിയെ വീണ്ടു പുകഴ്ത്തി.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് കോണ്‍ഗ്രസ് അച്ചടക്ക സമിതികാരണം കാണിക്കല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി കെ വി തോമസ്.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കാരണം കാണിക്കല്‍ നോട്ടീസിന് കൃത്യമായ മറുപടി നല്‍കുമെന്നും കെ വി തോമസ് പറഞ്ഞു.എ കെ ആന്റണി ഒരിക്കലും അനീതി ചെയ്യില്ലെന്നും കോണ്‍ഗ്രസില്‍ സെമികേഡര്‍ ഇല്ലെന്നും കെ വി തോമസ് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും കെ വി തോമസ് പ്രശംസിച്ചു. പിണറായി നല്ല മുഖ്യമന്ത്രിയാണെന്നും രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രികളില്‍ ഒരാളാണ് പിണറായി വിജയനെന്നും കെ വി തോമസ് പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാണ് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി പറയണമെന്ന് താരിഖ് അന്‍വര്‍ അറിയിച്ചു. കെ.വി. തോമസിന്റെ മറുപടി കിട്ടിയശേഷമായിരിക്കും അച്ചടക്കസമിതി തീരുമാനമറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *