അഭിഭാഷകന്റെ ആത്മഹത്യ; ബാങ്കിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു

കല്‍പറ്റ: വായ്പ കുടിശിക തിരിച്ചുപിടിക്കാനുള്ള ബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് അഭിഭാഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ബാങ്ക് ജീവനക്കാരുടെ ജപ്തി ഭീഷണിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം.
വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മേയ് 27 ന് കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പ്പള്ളി ശാഖാ മാനേജരും അന്ന് തന്നെ വിശദീകരണം എഴുതി സമര്‍പ്പിക്കണം.

മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനെടുത്ത വായ്പയാണ് മുന്‍ എ.പി.പി കൂടിയായ അഭിഭാഷകന് തിരിച്ചടക്കാന്‍ കഴിയാതെ വന്നത്. ഇതിനെ തുടര്‍ന്ന് വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചു.ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി വിവരം അറിയിച്ചപ്പോള്‍ നാലു ലക്ഷം രൂപ തിരിച്ചടച്ചു. എന്നാല്‍ ബാധ്യത ഉടന്‍ തീര്‍ക്കണമെന്ന ബാങ്കിന്റെ പിടിവാശിയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *