ചൈനയില്‍ വീണ്ടും ലോക്ഡൗണുകള്‍ ; കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്, ആശങ്കയില്‍ ലോകം

ഷാങ്ഹായ് : ഇന്ത്യയിലുള്‍പ്പെടെ കോവിഡ് കേസുകള്‍ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. എന്നാല്‍ കോവിഡിന്റെ ഉത്ഭവ രാജ്യമായ ചൈനയില്‍ വീണ്ടും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. വടക്കുകിഴക്കന്‍ മേഖലയിലെ ചാങ്ചും നഗരമുള്‍പ്പെടെ പല സ്ഥലങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
പ്രാദേശികതലത്തില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണു നടപടി. വെള്ളിയാഴ്ച ചൈനയില്‍ 588 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ഇത് 555 ആയിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത കേസുകളുടെ എണ്ണം 814 ല്‍നിന്ന് 1,048 ആയി.