തൊഴിലാളികളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു : എം. വിന്‍സെന്റ് എം.എല്‍.എ.

തിരുവനന്തപുരം : തൊഴിലാളികളുടെ അവകാശങ്ങള്‍ ചവുട്ടിമെതിക്കുന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് എം. വിന്‍സെന്റ് എം.എല്‍.എ. അഭിപ്രായപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിട്ടി, കെ.എസ്.ഇ.ബി തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ഇന്ന് സമരത്തിലാണ്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കാന്‍ ഇടതുമുന്നണി ഗവണ്‍മെന്റിന് കഴിയുന്നില്ല. തരം കിട്ടുമ്പോഴോക്കെ ചുമട്ടുതൊഴിലാളികളെ അപമാനിക്കുന്ന കേരളത്തിലെ മന്ത്രിമാരും, അതോടൊപ്പം
സമര പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശാനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇരുപത്തി ഒമ്പത് തൊഴില്‍നിയമങ്ങള്‍ കാച്ചിക്കുറുക്കി നാല് ലേബര്‍ കോഡുകളാക്കി
തൊഴില്‍ നിയമങ്ങള്‍ അട്ടിമറിച്ച കേന്ദ്ര ഗവണ്‍മെന്റും തൊഴിലാളിവിരുദ്ധ സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന് എം. വിന്‍സെന്റ് എം.എല്‍.എ. പറഞ്ഞു.
ഇത്തരം ഫാസിസ്റ്റ് തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധങ്ങള്‍ ഉയര്‍ന്നു വരുന്നതിനുള്ള പ്രചോദനമാകട്ടെ മെയ് ദിന സ്മരണകളെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ കേരള ചുമട്ടു തൊഴിലാളി കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി. സംഘടിപ്പിച്ച മേയ് ദിന റാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ പാലോട് രവി റാലി പ്ലാഗ് ഓഫ് ചെയ്തു പ്രസംഗിച്ചു. കരകുളം കൃഷ്ണ പിള്ള തൊഴിലാളികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.കൈമനം പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
ഐ.എന്‍.ടി.യു.സി.സംസ്ഥാന ജനറല്‍ സെക്രട്ടറി മണക്കാട് ചന്ദ്രന്‍ കുട്ടി, ഐ.എന്‍.ടി.യു.സി. നേതാക്കളായ എ.ടി.ജോര്‍ജ് എക്‌സ്.എം.എല്‍.എ., വഞ്ചിയൂര്‍ രാധാകൃഷ്ണന്‍, പുതുക്കുളങ്ങര നാഗപ്പന്‍,
പൂന്തുറ ജയ്‌സണ്‍, മുഹമ്മദ് ഹനീഫ, വഴമുട്ടം കുട്ടപ്പന്‍,കള്ളിക്കാട് ജയിംസ്, വി.ശശി എന്നിവര്‍ പ്രസംഗിച്ചു.വില്യം ലാന്‍സി സ്വാഗതവും, തിരുവല്ലം അശോകന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *