ഇന്നലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം നിയമസഭാ സെക്രട്ടറിക്ക് യു.ടി ഖാദര്‍ പത്രിക സമര്‍പ്പിച്ചത്.കര്‍ണാടകയില്‍ സ്പീക്കര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ മുസ്ലിംന്യൂനപക്ഷ വിഭാഗക്കാരനാകും യു.ടി ഖാദര്‍.
ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് ആരെയും മത്സരിപ്പിക്കാത്തതിനാല് യു.ടി ഖാദറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.ആര്.വി ദേശ്പാണ്ഡെ, ടി.ബി ജയചന്ദ്ര, എച്ച്.കെ പാട്ടീല്‍ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ചര്‍ച്ചയിലുണ്ടായിരുന്നത്.
യു.ടി ഖാദറിന് മന്ത്രി സ്ഥാനം നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഉള്ളാള്‍ മണ്ഡലം എം.എല്‍.എയായിരുന്ന യു.ടി ഫരീദ് നിര്യാതനായതിനെ തുടര്‍ന്ന് 2007 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദര്‍ മത്സരിക്കുന്നത്. തുടര്‍ന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ഖാദര്‍ 2013 ലും സിദ്ധരാമയ്യ സര്‍ക്കാരില്‍ അംഗമായിരുന്നു.