രമ്യ ഹരിദാസ് എംപിയെ ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തിയാള്‍ അറസ്റ്റില്‍

രമ്യ ഹരിദാസ് എംപിയുടെ ഫോണില്‍ നിരന്തരം വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം എരുമേലി സ്വദേശി വെണ്‍മാന്തറ ഷിബുക്കുട്ടനെ(48)യാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. എം.പി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ആദ്യം അവഗണിച്ചെങ്കിലും ശല്യം തുടര്‍ന്നതോടെ എംപി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പെടെ വിവിധ സമയങ്ങളില്‍ എംപിയുടെ ഫോണില്‍ വിളിച്ച് സ്ഥിരം തെറി പറയുന്ന ഇയാളെ കഴിഞ്ഞദിവസം പുലര്‍ച്ചെ പൊലീസ് പിടികൂടുകയായിരുന്നു. കാട്ടയം തുമരംപാറയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *