പത്തനാപുരത്ത് സ്വകാര്യ ബാങ്കില്‍ വന്‍ കവർച്ച ; പൂജ നടത്തിയ ശേഷമാണ് മോഷണം

കൊല്ലം : പത്തനാപുരത്ത് സ്വകാര്യ ബാങ്കില്‍ വന്‍ കവര്‍ച്ച.വിചിത്രമായ രീതിയിലാണ് മോഷണം നടന്നത്. ബാങ്കില്‍ പൂജ നടത്തിയ ശേഷമാണ് മോഷണം. ഓഫിസ് മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം വെച്ചിരുന്നു. നാരങ്ങയില്‍ കുത്തിയ ശൂലത്തില്‍ മഞ്ഞച്ചരട്, മദ്യവും മുറുക്കാന്‍ എന്നിവയും ഉണ്ടായിരുന്നു. 

 ബാങ്കിൽ നിന്ന്  90 പവനോളം സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയി. പത്തനാപുരം ജനതാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘പത്തനാപുരം ബാങ്കേഴ്സ്’ എന്ന സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിന്റെ വാതിലും അലമാരകളും ലോക്കറുകളും കുത്തിതുറന്നാണ് മോഷണം.ബാങ്കിൽ പൂജ നടത്തിയതിന്റെ ലക്ഷണമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. മുറി നിറയെ മുടി വിതറിയിട്ടുണ്ടായിരുന്നു.ഡോഗ് സ്‌ക്വാഡ് മണം പിടിക്കാതിരിക്കാനാകാം മുടി വിതറിയതെന്നാണ് പൊലീസ് നിഗമനം. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *