തൃശൂരില്‍ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ പരീക്ഷ ബഹിഷ്‌ക്കരിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍

തൃശൂര്‍:  എംബിബിഎസ് പരീക്ഷ ബഹിഷ്‌ക്കരിച്ച് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ്‌
ആവശ്യത്തിന് ക്ലാസുകള്‍ ലഭിച്ചിട്ടില്ല എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌ക്കരിച്ചത്.

134 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതേണ്ടത്. ഇവരില്‍ 102 പേരും പരീക്ഷ ബഹിഷ്‌ക്കരിച്ചു. കോവിഡിനെ തുടര്‍ന്ന് ആവശ്യത്തിന് ക്ലാസുകള്‍ കിട്ടിയില്ല. പാഠഭാഗങ്ങളും പരിശീലനവും പൂര്‍ത്തിയാക്കിയിട്ട് പരീക്ഷ നടത്തിയാല്‍ മതി എന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.

പരീക്ഷയ്ക്കെത്തുന്ന കുട്ടികളുടെ എണ്ണം നോക്കി, പരീക്ഷ മാറ്റുന്ന കാര്യം പരീക്ഷയ്ക്ക് എത്തുന്നവരുടെ എണ്ണം നോക്കി തീരുമാനിക്കാമെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേ സമയം പരീക്ഷ നിര്‍ബന്ധമായി എഴുതിപ്പിക്കാന്‍ മെഡിക്കല്‍ കോളജുകളും രംഗത്തുണ്ട്. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥഇകളുടെ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *