കുട്ടികള്‍ക്കുണ്ടാകുന്ന ടൈപ്പ് വണ്‍ പ്രമേഹത്തിനായി
ഒന്‍പത് ജില്ലകളില്‍ കൂടി മിഠായി ക്ലിനിക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ആശുപത്രികളില്‍ കൂടി ടൈപ്പ് വണ്‍ പ്രമേഹം വന്ന കുട്ടികള്‍ക്കായി മിഠായി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍ അറിയിച്ചു. നിലവില്‍ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏപ്രില്‍ ആദ്യം ഒന്‍പത് €ിനിക്കുകള്‍ കൂടി ആരംഭിക്കുന്നതോടെ എല്ലാ ജില്ലകളിലും സംവിധാനം നിലവില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
എറണാകുളം മെഡിക്കല്‍ കോളജ്, അടിമാലി താലൂക്ക് ആശുപത്രി ഇടുക്കി, പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി,കോഴഞ്ചേരി താലൂക്ക് ആശുപത്രി, കല്‍പ്പറ്റ ജില്ല ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി അടക്കമുള്ളവയിലാണ് പുതിയ ക്ലിനിക്കുകള്‍ നിലവില്‍ വ