വ്യക്തിപ്രഭാവമുള്ള നേതാവാണ് മോദി’; കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂര്‍

അടിയന്തരാവസ്ഥയെ വിമര്‍ശിച്ചുള്ള ലേഖനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂര്‍. വ്യക്തിപ്രഭാവമുള്ള നേതാവാണ് മോദിയെന്ന് തരൂരിന്റെ സ്തുതി. കോണ്‍ഗ്രസിന്റെ നയങ്ങളില്‍ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും ശശി തരൂര്‍.ലണ്ടനിലെ ജിന്റല്‍ ഗ്ലോബല്‍ സര്‍വകലാശാലയിലാണ് തരൂരിന്റ മോദി പ്രകീര്‍ത്തനം.

കോണ്‍ഗ്രസ് നേതൃത്വവുമായി ഉരസി നില്‍ക്കുന്ന ശശി തരൂര്‍ തന്റെ മോദി പ്രകീര്‍ത്തനം തുടരുകയാണ്. രാജ്യത്തെ വ്യക്തി പ്രഭാവമുള്ള നേതാവാണ് മോദി. ബി ജെ പി ഭരണത്തില്‍ രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെട്ടു. ഉദാര വല്‍ക്കരണത്തിലേക്കും ആഗോളവല്‍ക്കരണത്തിലുമുള്ള മാറ്റം ഗുണകരമായി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രീകൃത ഭരണത്തിലാണ് ഇത് സാധ്യമായത് എന്നും തരൂര്‍ പറഞ്ഞു. ലണ്ടനിലെ ജിന്റല്‍ ഗ്ലോബല്‍ സര്‍വകലാശാലയിലാലായുരുന്നു തരൂരിന്റ പ്രസ്താവന.

കോണ്‍ഗ്രസിന്റെ നയങ്ങളില്‍ നിന്നും രാജ്യം മാറിയെന്നും തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. അടിയന്തരാവസ്ഥയെ വിമര്‍ശിച്ചുള്ള ലേഖനത്തിന് പിന്നാലെയുള്ള മോദി പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും പ്രതിന്ധിയിലാക്കി. ആറുമാസക്കാലമായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിട്ടില്ല.

പാര്‍ട്ടിയോട് ഭിന്നിച്ച് നില്‍ക്കുന്ന തരൂരിനോട് വിശദീകരണം തേടണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമാവുകയാണ്. അതേസമയം അടിയന്തരാവസ്ഥ വിവാദത്തിലും മോദി പ്രകീര്‍ത്തനത്തിലും ഹൈക്കമാന്റ് ഇത് വരെയും ഇടപെടാന്‍ തയ്യാറായിട്ടില്ല