കൊച്ചി :മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസില്‍ രണ്ടാംപ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു. കെ.സുധാകരന്റെ ഹര്‍ജി ഫലയില്‍ സ്വീകരിച്ച കോടതി ഈ മാസം 21 വരെ സുധാകരനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ച് അറസ്റ്റ് തടഞ്ഞത്. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അത് ചോദ്യം ചെയ്യലിന് ശേഷം സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്. തുടര്‍ന്നാണ് സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി താല്‍കാലികമായി അറസ്റ്റ് തടഞ്ഞത്
ആരെയും വഞ്ചിച്ചിട്ടില്ലെന്ന് സുധാകരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 23ന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് സുധാകരന് നോട്ടിസ് നല്‍കിയിരുന്നു. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ കേസില്‍ മുന്‍ ഐജി ജി.ലക്ഷ്മണ്‍, മുന്‍ ഡിഐജി എസ്.സുരേന്ദ്രന്‍ എന്നിവരാണു സുധാകരന്റെ കൂട്ടുപ്രതികള്‍.
സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അത് ചോദ്യം ചെയ്യലിന് ശേഷം സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്. തുടര്‍ന്നാണ് സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി താല്‍കാലികമായി അറസ്റ്റ് തടഞ്ഞത്.