കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ പിടിയില്‍

കോഴിക്കോട്: രാമനാട്ടുകരയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ പിടിയില്‍. ഒരു മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പോലീസിനോടു പറഞ്ഞു.
രാവിലെ ആറ് മണിയോടെ കോഴിക്കോട് രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.ജോലിക്ക് പോവുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.