രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊതു പരിപാടിയില്‍ സജീവമാക്കാന്‍ നീക്കം

രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊതു പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ നീക്കം സജീവമാക്കി ഷാഫി -രാഹുല്‍ വിഭാഗം. പാലക്കാട് മണ്ഡലത്തിലും ഗ്രൂപ്പിന് സ്വാധീനമുള്ള മറ്റ് ഇടങ്ങളിലും രാഹുലിനെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ നീക്കം.
ഗ്രൂപ്പിന് സ്വാധീനമുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും കോണ്‍ഗ്രസ് വിജയിച്ച നഗരസഭാ വാര്‍ഡുകളിലെയും പരിപാടികളിലും രാഹുലിനെ പങ്കെടുപ്പിക്കും. ക്ലബ്ബുകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും പരിപാടികളിലും പങ്കെടുപ്പിക്കും
നേരത്തെ ഗ്രൂപ്പ് യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പോസ്റ്ററുകളോ, പ്രചരണമോ നല്‍കാതെ ആദ്യഘട്ടത്തില്‍ പരിപാടികളില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. പരിപാടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാഹുലിനെ എത്തിക്കും. മാധ്യമങ്ങള്‍ക്ക് പോലും വിവരം നല്‍കേണ്ടെന്ന് തീരുമാനം. രാഹുലിനെ രഹസ്യമായി യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്