കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി എം.വി.ജയരാജൻ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം എം.വി.ജയരാജൻ ഒഴിഞ്ഞേക്കുമെന്നാണു സൂചന. പകരം ചുമതല ആർക്കു നൽകുമെന്നതിൽ ധാരണയായില്ല.