തിരുവനന്തപുരം : നെടുമങ്ങാട് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസില്‍, രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ.ഒന്നാം പ്രതി നെടുമങ്ങാട് കരുപ്പൂര് തെക്കുംകര പറങ്ങോട് കോളനിയിൽ താമസം രാജേഷ് 42, രണ്ടാം പ്രതി നെടുമങ്ങാട് ചെല്ലാംകോട് കോളനിയിൽ താമസം അനിൽ കുമാർ 49 എന്നിവരെയാണ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത് അലഞ്ഞു നടന്ന മധ്യവയസ്കയെ പ്രതികള്‍ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു.
വഴങ്ങാതെ വന്നതോടെ പ്രതികള്‍ മോളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജ് സിജു ഷെയ്ക്കാണ് വിധി പറഞ്ഞത്. 2011 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിൻബലത്തിലാണ് പ്രതികളെ കോടതി ശിഷിച്ചത്.നെടുമങ്ങാട് പേലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ബി.എസ്.രാജേഷ്, അഭിഭാഷകരായ ബീനാകുമാരി. എ , സെബിൻ തോമസ് എന്നിവർ ഹാജരായി.